ജയ് ഭീം; സൂര്യ, ജ്യോതിക, ടിജെ ജ്ഞാനവേൽ എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുവാൻ കോടതി ഉത്തരവ്


ശക്തമായ പ്രമേയവുമായി എത്തി ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് സൂര്യ നായകനായ ∍ജയ് ഭീം∍. നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുവാൻ ചെന്നൈ ഹൈക്കോടതി ഉത്തരവ് നൽകിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സിനിമയുടെ നിർമ്മാതാക്കളായ സൂര്യ, ജ്യോതിക, സംവിധായകൻ ടിജെ ജ്ഞാനവേൽ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനായാണ് പൊലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. വണ്ണിയാർ സമുദായത്തിന്റെ ഹർജിയിന്മേലാണ് കോടതി ഉത്തരവ്. 2021 നവംബറിലാണ് ജയ് ഭീം തങ്ങളെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് വണ്ണിയാർ സമുദായം പരാതിയുമായി എത്തിയത്. ചിത്രത്തിലെ ക്രൂരനായ പൊലീസുകാരൻ യഥാർ‍ഥത്തിൽ‍ വണ്ണിയാർ‍ സമുദായാംഗമല്ല. എന്നിട്ടും അത്തരത്തിൽ‍ ചിത്രീകരിക്കാനുള്ള ശ്രമമുണ്ടായെന്നാണ് വണ്ണിയാർ‍ സമുദായത്തിലുള്ളവരുടെ ആരോപണം. സിനിമയിൽ‍ അഗ്നികുണ്ഡം പശ്ചാത്തലമാക്കിയ ഒരു കലണ്ടർ‍ കാണിക്കുന്നുണ്ടെന്നും അഗ്നികുണ്ഡം വണ്ണിയാർ‍ സമുദായത്തെ പ്രതിനിധീകരിക്കുന്നതാണെന്നും വണ്ണിയാർ‍ സംഘം അവകാശപ്പെടുന്നു. − 

സിനിമയിലൂടെ ഒരു സമുദായത്തെയും വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ല എന്ന് സംവിധായകൻ ടിജെ ജ്ഞാനവേൽ വിവാദങ്ങൾക്ക് തൊട്ടുപിന്നാലെ തന്നെ പ്രതികരിച്ചിരുന്നു. തങ്ങൾ സിനിമ ഒരുക്കിയത് പൊലീസും ജുഡീഷ്യറിയും ഒന്നിച്ച് പ്രവർത്തിക്കുകയും താഴെക്കിടയിൽ ഉള്ളവർക്ക് സുരക്ഷ ഉറപ്പ് വരുത്തണമെന്നുള്ള സന്ദേശം നൽകുവാനാണ്‌. ജയ് ഭീം എന്ന സിനിമ കൊണ്ട് ആരെങ്കിലും വേദനിക്കപെട്ടു എങ്കിൽ മാപ്പപേക്ഷിക്കുന്നതായും അദ്ദേഹം ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 

കഴിഞ്ഞ വർഷം നവംബറിലാണ് ജയ് ഭീം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. 993ൽ‍ നടന്ന യഥാർ‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിർ‍മ്മിച്ച ചിത്രമാണ് ജയ് ഭീം. ഇരുള ഗോത്രം നേരിടുന്ന ജാതി വിവേചനം ചിത്രത്തിൽ‍ ചർ‍ച്ചയാകുന്നുണ്ട്. സൂര്യയുടെ ബാനറായ ടു ഡി എന്റർ‍ടയ്ന്‍മെന്റ്‌സാണ് ചിത്രം നിർ‍മ്മിച്ചത്. മണികണ്ഠനാണ് രചന. പ്രകാശ് രാജാണ് മറ്റൊരു പ്രമുഖ താരം. മലയാളത്തിൽ‍ നിന്ന് രജിഷ, ലിജോമോൾ‍ ജോസ് എന്നിവർ‍ താര നിരയിലുണ്ട്. എസ്.ആർ‍ കതിർ‍ ആണ് ഛായാഗ്രഹണം.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed