തിരക്കഥാകൃത്ത് ജോൺപോൾ (72) അന്തരിച്ചു


തിരക്കഥാകൃത്ത് ജോൺപോൾ (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒന്നരമാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1980കളുടെ തുടക്കത്തിൽ മലയാളത്തിലെ പ്രഗൽഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവർത്തിച്ച ജോൺപോൾ നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. ചാമരം, ഓർമക്കായ്, യാത്ര എന്നീ ചിത്രങ്ങളുടെ തിരക്കഥകളിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. 

ദേശീയ അന്തർദേശീയപുരസ്കാരങ്ങൾ നേടിയ “ഒരു ചെറുപുഞ്ചിരി’ എന്ന എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ നിർമാണം ജോൺപോൾ ആയിരുന്നു. കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടേ സ്ഥാപക സെക്രട്ടറികൂടിയാണ് അദ്ദേഹം.

You might also like

Most Viewed