വിനായകനോട് താൻ എന്തുകൊണ്ട് പ്രതികരിച്ചില്ല; വിശദീകരണവുമായി നവ്യ നായർ‍


മീ ടൂവുമായി ബന്ധപ്പെട്ട നടൻ വിനായകന്റെ വിവാദപരാമർ‍ശത്തോട് താൻ എന്തുകൊണ്ട് പ്രകികരിച്ചില്ലെന്നതിന് വിശദീകരണവുമായി നടി നവ്യ നായർ‍. വിനായകൻ ബെല്ലും ബ്രേക്കുമില്ലാതെ പ്രതികരിക്കാമെന്നും പക്ഷേ തനിക്ക് അങ്ങനെ പറ്റില്ലെന്നും നവ്യ. വലിയ പ്രതികരണശേഷി ഇല്ലാത്ത ആളാണെന്നും പലപ്പോഴും പ്രതികരിക്കേണ്ടി വരുന്ന സ്ഥലങ്ങളിൽ‍ അത് പറ്റാതെ വന്നിട്ടുണ്ടെന്ന് താൻ മുമ്പുള്ള അഭിമുഖങ്ങളിൽ‍ വ്യക്തമാക്കിയിട്ടുണ്ടെന്നും നവ്യ കൂട്ടിച്ചേർ‍ത്തു.

വിനായകന്‍ എന്തിലും ഏതിലും അഭിപ്രായം പറയുന്ന ഒരാളാണ്. അങ്ങനെ ഒരാളുടെ അടുത്ത് എന്റെ മിതമായ ഇടപെടൽ‍പോലും അയാളെ ക്രുദ്ധനാക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. അയാൾ‍ എന്നെ തല്ലിയാൽ‍പോലും അയാൾ‍ക്കല്ല നാണക്കേട്, മറിച്ച്‌ എനിക്കാണ് നാണക്കേട്. മീഡിയ അത് വാർ‍ത്തയാക്കും. കാരണം അയാൾ‍ക്ക് ബെല്ലും ബ്രേക്കുമില്ലാതെ പ്രതികരിക്കാം. പക്ഷേ എനിക്ക് അങ്ങനെ പറ്റുമോ? മോനും ഭർ‍ത്താവും ഒക്കെ എനിക്കുണ്ട്,∍ നവ്യ പറഞ്ഞു.

അയാൾ‍ക്കൊരു അടികൊടുക്കാൻ പാടില്ലേ എന്ന് എന്നോട് ചോദിച്ചവരുണ്ട്. കാലവും ലോകവുമൊക്കെ ഒരുപാട് വളർ‍ന്നിട്ടുണ്ടാകാം. പക്ഷേ, ഒരാണിനെ തല്ലാനുള്ള ധൈര്യം എനിക്കില്ല, അത് വാസ്തവമാണ്. അയാളൊരു തൽൽ തന്നാൽ‍ ഞാൻ താഴെ വീഴും. എന്നെക്കൊണ്ട് അതൊന്നും പറ്റില്ല. ഞാനൊരു ധൈര്യശാലിയാണെന്നും എന്തിനും പ്രതികരിക്കുന്ന ആളാണെന്നും ഞാനെവിടെയും പറഞ്ഞിട്ടില്ല. നടി വ്യക്തമാക്കി.

ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്നും അതിനെയാണ് മീടൂ എന്ന് വിളിക്കുന്നതെങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നും നടൻ വിനായകൻ ഒരുത്തീ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ പറഞ്ഞത് വൻ വിവാദമായിരിക്കുകയാണ്. വേദിയിലിരുന്ന നവ്യ നായർ എന്തുകൊണ്ട് ഇതിനെതിരെ പ്രതികരിച്ചില്ലെന്ന ചോദ്യം ഉയർന്നതോടെയാണ് നടി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed