കശ്മീർ‍ പിടിച്ചെടുക്കാൻ പാകിസ്താനെ സഹായിക്കാമെന്ന് ചൈന


കശ്മീർ‍ പിടിച്ചടക്കാൻ പാകിസ്താനെ സഹായിക്കുമെന്ന ചൈനീസ് മന്ത്രിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യ. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതിൽ‍ അയൽ‍ രാജ്യങ്ങൾ‍ ഇടപെടേണ്ട ആവശ്യമില്ലെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇന്ത്യൻ ഭൂപ്രദേശത്ത് നിന്നും ഒരിഞ്ച് സ്ഥലം പോലും നൽ‍കില്ലെന്നാണ് രാജ്യം വ്യക്തമാക്കിയത്.

പാകിസ്താനിൽ‍ നടന്ന ഓർ‍ഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർ‍പ്പറേഷൻ യോഗത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയ്‌ക്കെതിരെ സംസാരിച്ചത്. കശ്മീരിലെ മുസ്ലീം സഹോദരങ്ങളുടെ സങ്കടം അറിയുന്നുണ്ടെന്നും പ്രദേശം പിടിച്ചെടുക്കാൻ പാകിസ്താൻ എല്ലാ പിന്തുണയും നൽ‍കുമെന്നും വാങ് യി പറഞ്ഞു. എന്നാൽ‍ ഇക്കാര്യത്തിൽ‍ ചൈന ഇടപെടേണ്ട ആവശ്യമില്ലെന്നാണ് ഇന്ത്യ പറഞ്ഞത്.

ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ‍ ഇടപെടാൻ ചൈനയ്‌ക്ക് ഒരു അവകാശവുമില്ല. ഇന്ത്യയിലെ തീരുമാനങ്ങൾ‍ എടുക്കുന്നത് കേന്ദ്ര സർ‍ക്കാരാണ്. അതിൽ‍ ചൈന ഇടപെടേണ്ട. നേരത്തെയും കശ്മീർ‍ വിഷയത്തിൽ‍ ചൈന ഉൾ‍പ്പെടെയുള്ളവരുടെ ഇടപെടലിൽ‍ ഇന്ത്യ താക്കീത് നൽ‍കിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed