ദുൽ‍ഖർ‍ സൽ‍മാൻ‍ ആദ്യമായി അഭിനയിക്കുന്ന വെബ് സീരിസ് നെറ്റ്ഫ്ളിക്സിൽ


ദുൽ‍ഖർ‍ സൽ‍മാൻ‍ ആദ്യമായി അഭിനയിക്കുന്ന വെബ് സീരിസ് ∍ഗൺസ് ആൻഡ് ഗുലാബ്സി∍ലെ ഫസ്റ്റ് ലുക്ക് പുറത്ത്. സമൂഹ മാധ്യമങ്ങൾ വഴിയാണ് ദുൽ‍ഖർ‍ തന്റെ പുതിയ പ്രൊജക്ടിന്റെ വിവരങ്ങൾ‍ പങ്കുവച്ചത്. രാജ് ആന്റ് ഡി.കെ എന്നറിയപ്പെടുന്ന രാജ് നിദിമോരു, കൃഷ്ണ ഡി.കെ എന്നിവരാണ് സീരീസിന്റെ സംവിധായകർ‍. രാജ്കുമാർ‍ റാവു, ആദർ‍ശ് ഗൗരവ് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളായെത്തുന്നത്. 'നിങ്ങളുടെ സീറ്റ് ബെൽ‍റ്റ് ധരിച്ച് എനിക്കൊപ്പം 90കളിലേക്ക് യാത്ര ചെയ്യാൻ തയ്യാറായിക്കൊള്ളൂ. ഗൺസ് ആൻഡ് ഗുലാബ്സിൽ‍ നിന്നുമുള്ള എന്റെ ഫസ്റ്റ് ലുക്ക് ഇതാ, രാജ് ആൻഡ് ഡി.കെ എന്നിവർ‍ക്കൊപ്പമുള്ള എന്റെ ആദ്യ കൂട്ടുകെട്ട്. 

രാജ്കുമാർ‍ റാവു, ആദർ‍ശ് ഗൗരവ്, സുമൻ‍ കുമാർ‍, ഗുൽ‍ഷൻ ദേവയ്യ എന്നിവരും എനിക്കൊപ്പം ഈ ആവേശം നിറഞ്ഞ യാത്രയിൽ‍ ചേരുന്നു. 2022 ഡി ടു ആർ‍ ഫിലിംസിന്റെ നിർ‍മാണത്തിൽ‍ രാജ് ആൻഡ് ഡി.കെയും സംവിധാനം ചെയ്യുന്ന ഗൺസ് ആൻഡ് ഗുലാബ്സ് ഉടൻ‍ നെറ്റ്ഫ്ളിക്സിൽ‍ വരുന്നു∍ − ദുൽ‍ഖർ‍ ട്വിറ്ററിൽ കുറിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed