10 കോടി ചെലവിൽ പുതിയ സിനിമ അക്കാദമി സ്ഥാപിക്കാൻ തീരുമാനിച്ചതായി സജി ചെറിയാൻ


സിനിമ രംഗത്തു സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക നിയമ നിർമാണം നടത്തുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 കോടി ചെലവിൽ പുതിയ സിനിമ അക്കാദമി സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. സിനിമ അക്കാദമിക്കായി ബജറ്റിൽ പ്രത്യേക തുക വകയിരുത്തിയിട്ടുണ്ട്. പുതിയ തലമുറയ്ക്ക് ലോക സിനിമയെക്കുറിച്ചും ഇന്ത്യൻ സിനിമയെക്കുറിച്ചും പഠിക്കാനുള്ള കേന്ദ്രമായി ഇതു മാറും.

ചിത്രാഞ്ജലി സ്റ്റുഡിയോ ആധുനിക ഷൂട്ടിംഗ് കേന്ദ്രമാക്കി മാറ്റാൻ 150 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed