തമിഴ്നാട്ടിൽ കമൽഹാസന് വിജയസാധ്യതയില്ലെന്ന് ഗൗതമി
ചെന്നൈ: സിനിമയിലെ പ്രശസ്തിയും രാഷ്ട്രിയത്തിലെ വിജയവും തമ്മിൽ ബന്ധമില്ലെന്ന് നടി ഗൗതമി. തമിഴ്നാട്ടിൽ കമൽഹാസന് വിജയസാധ്യതയില്ലെന്നും നല്ല രാഷ്ട്രിയക്കാർക്കെ വിജയമുണ്ടാകുകയുള്ളുവെന്നും ഗൗതമി കൂട്ടിച്ചേർത്തു. കോയന്പത്തൂർ സൗത്തിൽ ബിജെപി വിജയിക്കുമെന്നും കോയന്പത്തൂരിൽ ബിജെപിക്ക് വേണ്ടി പ്രചരണത്തിനിറങ്ങുമെന്നും ഗൗതമി വ്യക്തമാക്കി.

