ഇടവേളയ്ക്കു ശേഷം സംവൃത സുനിൽ എത്തുന്നു
കൊച്ചി: മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് സംവൃത സുനിൽ.രസികൻ എന്ന ലാൽജോസ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ സംവൃത പിന്നീട് യുവ നായികമാരിൽ ശ്രദ്ധേയയായി. 2015 ഫെബ്രുവരി 21 ന് അഖിൽ രാജുമായുള്ള വിവാഹത്തോടെ യു എസിലേക്ക് താമസം മാറി.അഭിനയിൽ ചെറിയ ഇടവേള നൽകി.പിന്നീട് 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയ സംവൃത ടെലിവിഷനിലും സജീവമായിരുന്നു.
ഇപ്പോള്‍ കേരളത്തിലേക്ക് വരാതെ അമേരിക്കയില്‍ നിന്നു തന്നെ മലയാള സിനിമയ്ക്കായി ഒരുങ്ങുകയാണ് താരം.അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സംവൃത മലയാള സിനിമയിലേക്ക് വീണ്ടുമെത്തുന്നത്. അമേരിക്കയില്‍ നിന്നു തന്നെ സിനിമയില്‍ അഭിനയിക്കുന്ന തരത്തിലായിരിക്കും ചിത്രം ഒരുക്കുന്നത്. പ്രിയ താരത്തിന്റെ വീണ്ടും മലയാള സിനിമയിലേക്കുളള തിരിച്ചു വരവ് കാത്തിരിക്കുകയാണ് ആരാധകര്‍.

