മമ്മൂട്ടിയെ മറികടക്കുന്ന ഒരു നടനാവാൻ കഴിയുമായിരുന്നു.... പക്ഷേ... ദേവന്‍ പറയുന്നു
കൊച്ചി: തനിക്ക് മമ്മൂട്ടിയേക്കാൾ വലിയ സൂപ്പർ താരമാകുവാൻ സാധിക്കുമായിരുന്നുവെന്ന് നടൻ ദേവൻ. അതിനുള്ള ആത്മവിശ്വാസവും കഴിവും ഉണ്ടെന്നും എന്നാൽ അവസരം മാത്രം ലഭിച്ചില്ലെന്നും ദേവന്‍ ഒരു ചാനലിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.
മമ്മൂട്ടി വലിയ സെന്റിമെന്റ്റലും ഇമോഷണലുമായതിനാൽ ഇതൊന്നും അദ്ദേഹത്തോട് താൻ പറഞ്ഞിട്ടില്ലെന്നും ദേവൻ വ്യക്തമാക്കി. ലോകത്തെ പത്ത് മികച്ച നടന്മാരെ തെരഞ്ഞെടുത്താൽ അതിൽ ഒരാൾ മമ്മൂട്ടിയായിരിക്കുമെന്നും ദേവൻ പറഞ്ഞു . സിനിമാരംഗത്ത് പല സന്ദർഭങ്ങളിലും മമ്മൂട്ടിയും മോഹൻലാലും തന്നെ ഒതുക്കാൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

