സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമം: ദിലീപിന്റെ മകളുടെ പരാതിയിൽ കേസെടുത്ത് പോലീസ്


കൊച്ചി: സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെയും പിതാവ് ദിലീപിനെയും അപകീർത്തിപ്പെടുത്തിയെന്ന മീനാക്ഷിയുടെ പരാതിയിൽ ഓൺലൈൻ മാദ്ധ്യമങ്ങൾക്കെതിരെ കേസെടുത്ത് പോലീസ്. ആലുവ ഈസ്റ്റ് പോലീസാണ് താരപുത്രിയുടെ പരാതിയിൽ എഫ്‌ഐആറിട്ട് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അച്ഛന്റെ സ്വാഭാവം തിരിച്ചറിഞ്ഞ് വീട്ടിൽ നിൽക്കാൻ ബുദ്ധിമുട്ടാണ്, അമ്മയുടെ വില മനസിലാക്കിയത് ഇപ്പോഴാണ്, മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുകയാണ് തുടങ്ങീ തലക്കെട്ടിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതായി എഫ്‌ഐആറിൽ പറയുന്നു. ഒക്ടോബർ 28നാണ് പരാതിയുമായി മീനാക്ഷി പോലീസിനെ സമീപിച്ചത്. എന്നാൽ നേരിട്ട് കേസെടുക്കാൻ സാധിക്കാത്ത കുറ്റകൃത്യമായതിനാൽ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുവാദം തേടുകയായിരുന്നു. അനുകൂലമായി കോടതിയുടെ നിർദേശം വന്നതിന് പിന്നാലെയാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed