ദീപമേത്തയുടെ ഫണ്ണി ബോയ്ക്ക് ഓസ്കർ നാമനിർദ്ദേശം
ലോസ് ആഞ്ചലസ്: പ്രശസ്ത ഇന്തോ- കനേഡിയൻ ചലച്ചിത്രകാരി ദീപ മേത്തയുടെ ’ഫണ്ണി ബോയ്’യെ മികച്ച അന്താരാഷ്ട്ര ചലച്ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്ത് കാനഡ. ശ്രീലങ്കൻ-കനേഡിയൻ പൗരനായ ശ്യാം സെൽവസുന്ദരത്തിന്‍റെ ’ഫണ്ണി ബോയ്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാമും ദീപയും ചേർന്നാണ്. ന്യൂനപക്ഷ തമിഴരും ശ്രീലങ്കയിലെ ഭൂരിപക്ഷ സിംഹളരും തമ്മിലുള്ള പ്രശ്നങ്ങളാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. 1970- 80 കാലഘട്ടത്തിലെ ശ്രീലങ്കൻ ദൃശ്യങ്ങളടങ്ങിയ സെറ്റാണ് ഫണ്ണി ബോയിയുടെ ചിത്രീകരണത്തിന് തയ്യാറാക്കിയിരുന്നത്.
