നടി ഊര്‍മിള മതോംഡ്കര്‍ ശിവസേനയില്‍
മുംബൈ: ബോളിവുഡ് നടി ഊര്‍മിള മതോംഡ്കര്‍ ശിവസേനയിലേക്ക്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ഊർമിള, ശിവസേനയുടെ പ്രതിനിധിയായി മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലെത്തും. ഊര്‍മിള ശിവസേനയുടെ വക്താവാകാനും സാധ്യതയുണ്ട്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഊര്‍മിളയുമായി സംസാരിച്ചെന്നും ശിവസേനയുടെ പ്രതിനിധിയാവാമെന്ന് സമ്മതിച്ചെന്നും സഞ്ജയ് റാവത്ത് എംപി പറഞ്ഞു.
ഊര്‍മിള കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചതാണെന്നും അതുകൊണ്ടാണ് ശിവസേന അവരെ പരിഗണിച്ചതെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. ഊര്‍മിള കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതാണെന്ന് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്തും സ്ഥിരീകരിച്ചു. മുംബൈ നോര്‍ത്തില്‍ നിന്നാണ് ഊര്‍മിള കഴിഞ്ഞ പ്രാവശ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. ബിജെപിയിലെ ഗോപാല്‍ ഷെട്ടിയോട് പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നേതാക്കള്‍ വേണ്ടവിധത്തില്‍ സഹായിച്ചില്ലെന്ന് ഊര്‍മിള ഹൈകമാന്‍ഡിന് കത്തെഴുതിയിരുന്നു. ഊർമിള വീണ്ടും കോൺഗ്രസിൽ സജീവമാകുമെന്നും പാർട്ടി പ്രതിനിധിയായി നിയമസഭാ കൗൺസിലിൽ എത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. അതിനിടെയാണ് ശിവസേനയുടെ നാമനിര്‍ദേശം.
നടി കങ്കണ റണാവത്തും ശിവസേനയും തമ്മിലെ വാക്‌പോരിൽ ഊര്‍മിള സംസ്ഥാന സർക്കാരിനെ പിന്തുണച്ചിരുന്നു. ഊര്‍മിളയുടെ വരവോടെ പാര്‍ട്ടിക്ക് ഒരു പുതിയ സ്ത്രീമുഖം ലഭിക്കുമെന്നാണ് ശിവസേനയുടെ വിലയിരുത്തല്‍.
