ഇ.ഡിയുടെ ചോദ്യം ചെയ്യലിനിടെ ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിലാക്കി


 

ബംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റുചെയ്ത ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചോദ്യംചെയ്യലിനിടെയാണ് ദേഹാസ്വാസ്ഥ്യ മുണ്ടായതെന്നാണ് റിപ്പോർട്ട്. തുടർച്ചയായി നാലാംദിവസവും അദ്ദേഹത്തെ ഇഡി ചോദ്യംചെയ്യുകയാണ്. ചോദ്യംചെയ്യലിൽ പല നിർണായക വിവരങ്ങളും ലഭിച്ചുവെന്നാണ് റിപ്പോർട്ട്.
ചോദ്യം ചെയ്യലിനായി ബിനീഷിനെ ഇന്ന് ഇഡി ഓഫീസിൽ എത്തിച്ചപ്പോൾ ഷർട്ടിന്റെ കോളറിൽ പിടിച്ച ഉദ്യോഗസ്ഥനോട് ബിനീഷ് കയർത്തിരുന്നു. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള രണ്ടു കന്പനികളെക്കുറിച്ചും ഇ ഡി അന്വേഷിക്കുന്നു. ബി കാപിറ്റൽ ഫോറക്സ്, ബി കാപിറ്റൽ സർവീസ് എന്നീ കന്പനികളെക്കുറിച്ചാണ് അന്വേഷണം. ഈ കന്പനികളിൽ സാധാരണ ഇടപാടുകൾ നടന്നിട്ടില്ലെന്നതാണ് കാരണം. അതിനിടെ ബിനീഷിന്റെ മയക്കുമരുന്ന് ബന്ധം കണ്ടെത്താനുളള നടപടികളുമായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നീക്കം തുടങ്ങിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed