ധനുഷിന്റെ നായികയായി മാളവിക


ചെന്നൈ: കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ ധനുഷിന്റെ നായികയായി മാളവിക മോഹനന്‍ എത്തുന്നു. ധനുഷിന്‍റെ കരിയറിലെ 43-ാം ചിത്രമാണ് ഇത്.

ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് അറിയുന്നത്. ധനുഷ് ഒരു മാധ്യമപ്രവര്‍ത്തകനായി എത്തുമെന്നും അറിയുന്നു. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ജി.വി പ്രകാശ് കുമാര്‍ ആണ്. സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് നിര്‍മ്മാണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed