സംസ്ഥാനത്ത് ആദ്യമായി ഐഫോൺ 12 പ്രോ മാക്സ് സ്വന്തമാക്കി മലയാളികളുടെ സ്വന്തം മമ്മൂട്ടി


കൊച്ചി: ഐഫോണിന്റെ ഏറ്റവും പുതിയ മോഡൽ ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ് സ്വന്തമാക്കിയിരിക്കുകയാണ് സൂപ്പർതാരം മമ്മൂട്ടി.പുതിയ ഗാഡ്ജറ്റുകളോ വാഹനങ്ങളോ പുറത്ത് ഇറങ്ങിയാല്‍ അത് അദ്ദേഹം സ്വന്തമാക്കാറുമുണ്ട്. ഇപ്പോൾ വിപണിയിലെത്തിയ ഉടനെ തന്നെയാണ് താരം പുത്തൻ പുതിയ മോഡൽ കൈവശപ്പെടുത്തിയത്. സംസ്ഥാനത്ത് ആദ്യമായി ഐഫോൺ 12 പ്രോ മാക്സ് സ്വന്തമാക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. ഇന്നലെയാണ് ആപ്പിൾ ഐഫോൺ 12 മോഡലുകൾ ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയത്.

ഒക്ടോബർ 13നാണ് ഐഫോൺ 12 സീരിസിൽ നാലു സീരിസുകൾ പുതുതായി ലോഞ്ച് ചെയ്തത്. 5ജി ടെക്നോളജിയിലെ ആപ്പിളിന്റെ ആദ്യ 5ജി സ്മാര്‍ട്‌ഫോണ്‍ ആണ് ഐഫോണ്‍ 12 സീരിസ്. 1,29,900 രൂപ മുതലാണ് ഐഫോൺ 12 പ്രോമാക്സ് ഫോണുകളുടെ വില വരുന്നത്. ഗ്രാഫൈറ്റ്, സിൽവർ, ഗോൾഡ്, പസഫിക് ബ്ലൂ നിറങ്ങങ്ങളിൽ ഐഫോൺ 12 പ്രോമാക്സ് ലഭ്യമാണ്. ഐഫോൺ 12 പ്രോ മാക്‌സിന് ടെലിഫോട്ടോ ക്യാമറയുള്ള മികച്ച ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ 65 എംഎം ഫോക്കൽ ലെംഗ്ത്തുള്ള ക്യാമറയുണ്ട്. ഇത് 2.5x ഒപ്റ്റിക്കൽ സൂമും 5x സൂം റേഞ്ചും നൽകുന്നു. മെച്ചപ്പെട്ട അൾട്രാ-വൈഡ് ആംഗിൾ ക്യാമറയും ഈ ക്യാമറ സെറ്റപ്പിൽ ഉണ്ട്. കുറഞ്ഞ ലൈറ്റിൽ ക്വാളിറ്റിയുള്ള ചിത്രങ്ങൾ എടുക്കാനും വീഡിയോ സ്റ്റെബിലൈസേഷൻ മെച്ചപ്പെടുത്താനും പുതിയ ഇമേജ് സെൻസറുകൾക്ക് സാധിക്കുന്നു.

You might also like

  • NEC

Most Viewed