ആഷിഖ് അബുവും ടോവിനോയും വീണ്ടും ഒന്നിക്കുന്നു


കൊച്ചി: മായാനദിക്ക് ശേഷം ആഷിക് അബുവും ടോവിനോയും വീണ്ടും ഒന്നിക്കുന്നു. നാരദൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തു. 

ടോവിനോയും അന്ന ബെന്നുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. മായാനദി നിര്‍മ്മിച്ച സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണി ആറാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത് ടോവിനോ നായകനായെത്തിയ മായാനദിയുടെ രചനയും ഉണ്ണി ആറായിരുന്നു. ജാഫര്‍ സാദിഖ് ക്യാമറയും സൈജു ശ്രീധരന്‍ എഡിറ്റിംഗും ചെയ്യുന്നു. സംഗീത സംവിധാനം ശേഖര്‍ മേനോനാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed