അഞ്ചാം പാതിര ഹിന്ദിയിലേക്ക്


അഞ്ചാം പാതിര ഹിന്ദി റീമേക്കിന് ഒരുങ്ങുകയാണെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍. 2020 ജനുവരി 10ന് റിലീസ് ചെയ്ത ചിത്രം 60 കോടിക്ക് മുകളിൽ ബോക്‌സ് ഓഫീസില്‍ നേട്ടമുണ്ടാക്കിയിരുന്നു.

മിഥുന്‍ തന്നെയാണ് ഹിന്ദിയും സംവിധാനം ചെയ്യുന്നത്. ആഷിഖ് ഉസ്മാനും റിലയന്‍സ് എന്റ‍ര്‍ടെയ്മെന്റുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഹിന്ദി റീമേക്കില്‍ ആരെല്ലാമായിരിക്കും അഭിനയിക്കുക എന്ന് പുറത്തു വിട്ടിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കാമെന്നാണ് മിഥുന്‍ മാനുവല്‍ അറിയിച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബന്‍ അന്‍വര്‍ ഹുസൈനായും ഷറഫുദ്ദീന്‍, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി സ്‌ക്രീനിലെത്തി. ഷൈജു ഖാലിദായിരുന്നു സിനിമാട്ടോഗ്രഫി. സുഷിന്‍ ശ്യാം സംഗീതവും സൈജു ശ്രീധരന്‍ എഡിറ്റിംഗും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed