റാനു മണ്ഡലിന്റെ മേക്കോവർ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ


പശ്ചിമ ബംഗാളിലെ റാണാഘട്ട് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാട്ട് പാടി വൈറലായ റാനു മണ്ഡലിനെ ആർക്കും പെട്ടെന്ന് മറക്കാൻ കഴിയില്ല. ലതാ മങ്കേഷ്കർ പാടി അനശ്വരമാക്കിയ ‘ഏക് പ്യാർ കാ നഗ്മാ ഹേയ്’ എന്ന സൂപ്പർ ഹിറ്റ് ഗാനം ആലപിച്ചായിരുന്നു റാനു ആസ്വാദകരുടെ മനംകവർന്നത്. പിന്നീട് ഗാനരചയിതാവും ഗായകനുമായ ഹിമേഷ് രശ്മിയ ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍’ എന്ന ബോളിവുഡ് ചിത്രത്തിൽ പാടാൻ റാനുവിന് അവസരം നൽകിയതോടെ അവരുടെ ജീവിതം മാറിമറിയുകയായിരുന്നു.
ഇളം ഓറഞ്ച് നിറത്തിലുള്ള ലഹങ്കയും അതിന് അനുസരിച്ചുള്ള ആഭരണങ്ങളും അണിഞ്ഞിരുന്നു. എലഗന്റ് ഹെയർ സൈറ്റൽ റാനുവിനെ കൂടുതൽ സുന്ദരിയാക്കി.
 

article-image
തന്റെ പുത്തൻ മേക്കോവർ കണ്ട് ഞെട്ടിയെന്ന് റാനു പറഞ്ഞു. താനാണിതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. സന്ധ്യ എന്റെ ലുക്ക് മൊത്തത്തിൽ മാറ്റി. തന്റെ സൗന്ദര്യവും ആത്മവിശ്വാസവും കൂടിയതുപോലെ തോന്നുന്നതായും റാനു കൂട്ടിച്ചേർത്തു. മേക്കപ്പ് ആർട്ടിസ്റ്റ് സന്ധ്യയാണ് റാണുവിന്റെ മേക്കോവറിന്റെ പിന്നിൽ. കാൺപൂരിൽ തന്റെ പുതിയ മേക്കോവർ സലൂൺ ആരംഭിക്കുന്നതിന്റെ ഭാഗമായി കംപ്ലീറ്റ് മേക്കോവറിനായി റാണുവിനെ സന്ധ്യ ക്ഷണിക്കുകയായിരുന്നു. കണ്ണെഴുതി, പുരികം വരഞ്ഞ്, ഹെവി മേക്കപ്പിലായിരുന്നു റാനു. ഏതായാലും റാനുവിന്റെ മേക്കോവർ കണ്ട് ഞെട്ടിയിരിക്കുകയാണ് സാമൂഹ്യമാധ്യമങ്ങൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed