പൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു
മലപ്പുറം: പൊന്നാനി കുണ്ടുകടവിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. തിരൂർ ബിപി അങ്ങാടി സ്വദേശികളായ ചിറയിൽ അഹമ്മദ് ഫൈസൽ, നൗഫൽ, സുബൈദ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നൗഷാദിനെ ഗുരുതര പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം. ബന്ധുവീട്ടിൽ പോയി മടങ്ങുന്പോഴാണ് അപകടം ഉണ്ടായത്.

