കിംഗ് ഫിഷിൽ നിഥിൻ രഞ്ജി പണിക്കർ


എറണാകുളം: നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന കിംഗ് ഫിഷിൽ നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ മകൻ‍ നിഥിൻ  രഞ്ജി പണിക്കരും ഒരു കഥാപാത്രമായെത്തുന്നു.   നിഥിന്റെ ക്യാരക്ടർ‍ പോസ്റ്റർ‍ സോഷ്യൽ‍ മീഡിയയിൽ‍ വൈറലായിരുന്നു. ക്രിസ്റ്റിയെന്നാണ് നിഥിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 

അനൂപ് മേനോനും സംവിധായകൻ രഞ്ജിത്തും ചിത്രത്തിൽ കഥാപാത്രങ്ങളാണ്. ചിത്രത്തിൽ‍ രഞ്ജിത്തിന്റെ മരുമകനായാണ് അനൂപ് എത്തുന്നത്. ഭാസ്‌കരവർ‍മ്മയായി അനൂപും നീലകണ്ഠ വർ‍മ്മയായി രഞ്ജിത്തുമെത്തും. കിംഗ് ഫിഷിന്റെ തിരക്കഥയും അനൂപിന്റേതു തന്നെ. 

ദുർ‍ഗ കൃഷ്ണയാണ് നായിക. നിരഞ്ജന അനൂപ്, എൻ.പി നിസ തുടങ്ങിയവരും അഭിനയിക്കുന്നു. രതീഷ് വേഗയുടെ സംഗീതവും മഹാദേവൻ തന്പി ഛായാഗ്രഹണവും നിർ‍വ്വഹിക്കുന്നു. എന്റെ മെഴുതിരി അത്താഴങ്ങളാണ് അനൂപിന്റെ തിരക്കഥയിൽ‍ പിറന്ന അവസാന ചിത്രം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed