അമിതാഭ് ബച്ചൻ ആശുപത്രിയിൽ‍


ന്യൂഡൽഹി: അമിതാഭ് ബച്ചൻ ആശുപത്രിയിൽ‍. ആരോഗ്യ പ്രശ്‌നങ്ങളെ തുടർ‍ന്ന് ചൊവ്വാഴ്ച പുലർ‍ച്ചെ രണ്ട് മണിയോടെയാണ് മുംബൈയിലെ നാനാവതി ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. കരൾ‍രോഗത്തെ തുടർ‍ന്നാണ് ബച്ചനെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചെന്ന വാർത്തകളും ഉണ്ട്. എന്നാൽ‍ പതിവ് പരിശോധനക്കായാണ് ബച്ചൻ എത്തിയതെന്നും പറയുന്നു‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബച്ചൻ 77−ാംജന്മദിനം  ആഘോഷിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed