വർഷങ്ങൾക്കുശേഷം സച്ചിനും ലാറയും വീണ്ടും ബാറ്റെടുത്ത് കളത്തിലിറങ്ങുന്നു


ക്രിക്കറ്റിൽ സമാനതകളില്ലാത്ത ഇതിഹാസങ്ങളാണ് സച്ചിൻ തെണ്ടുൽക്കറും ബ്രയാൻ ലാറയും. ഐതിഹാസികമായ കരിയറിനൊടുവിൽ ഇരുവരും ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയും ചെയ്തു. ലാറ 2007ലും സച്ചിൻ 2012ലും വിരമിച്ചു. വർഷങ്ങൾക്കുശേഷം ഇരുവരും ബാറ്റെടുത്ത് പിച്ചിലിറങ്ങാൻ ഒരുങ്ങുകയാണ്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ട്വന്റി 20 പരമ്പരയിലാണ് ഇരുവരും കളിക്കാൻ ഒരുങ്ങുന്നത്.
ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റിൻഡീസ്, ഇന്ത്യ തുടങ്ങിയ അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളാണ് പരമ്പരയിൽ കളിക്കുന്നത്. ലാറയ്ക്കും സച്ചിനും പുറമെ വീരേന്ദർ സെവാഗ്, ബ്രെറ്റ് ലീ, തിലകരത്നെ ദിൽഷൻ, ജോണ്ടി റോഡ്സ് എന്നിവരും കളിക്കുന്നുണ്ട്. അടുത്ത വർഷം ഫെബ്രുവരി രണ്ട് മുതൽ 16 വരെയാണ് പരമ്പര. ടെസ്റ്റിലും ഏകദിനത്തിലും ലോകത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് നാൽപത്തിയാറുകാരനായ സച്ചിൻ.

 രണ്ട് ഫോർമാറ്റിലമായി  മുപ്പത്തിനാലായിരത്തിലേറെ റൺസും 100 സെഞ്ചുറിയും സ്വന്തമാക്കിയിട്ടുണ്ട്. 2008ലാണ് സച്ചിൻ ലാറയെ മറികടന്ന് ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ താരമെന്ന ബഹുമതി സ്വന്തമാക്കിയത്. എങ്കിലും ടെസ്റ്റിൽ ഏറ്റവും വലിയ വ്യക്തിഗത സ്കോറിന്റെ ഉടമ ഇപ്പോഴും ലാറ തന്നെയാണ്. 2004ൽ ആന്റിഗ്വയിൽ ഇംഗ്ലണ്ടിനെതിരേ നേടിയ 400 റൺസാണ് ലാറയുടെ പേരിലുള്ള റെക്കോഡ് സ്കോർ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed