പേളി മാണി ബോളിവുഡ് അരങ്ങേറ്റം; ആദ്യ ചിത്രം അഭിഷേക് ബച്ചനൊപ്പം


നടിയും അവതാരകയുമായ പേളി മാണി അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നത്. അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍ എന്നിവര്‍ക്കൊപ്പമാണ് പേളി അഭിനയിക്കുന്നത്.
പേളി മാണി സംവിധായകന്‍ അനുരാഗ് ബസുവിനൊപ്പം അനുരാഗ് ബസുവിന്റെ ലൈഫ് ഇന്‍ എ മെട്രോയുടെ രണ്ടാം ഭാഗമാണ് ചിത്രമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ കൂടുതല്‍ വിശദാംശങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. പങ്കജ് ത്രിപാഠി, രാജ്കുമാര്‍ റാവു, സന ഷെയ്ഖ് ഫാത്തിമ, രോഹിത് ശരത് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഗ്യാങ്സ്റ്റര്‍, ബര്‍ഫി, ലൈഫ് ഇന്‍ മെട്രോ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അനുരാഗ് ബസു. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. മുംബൈയിലെ ഷൂട്ടിങ് പൂര്‍ത്തിയായി. ഇനി ഗോവയിലാണ് അടുത്ത ചിത്രീകരണം. അടുത്ത വര്‍ഷമായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed