കാലവർഷക്കെടുതി: എം.എ യൂസുഫലി ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നൽകും: ഒരു കോടി രൂപ നൽകുമെന്ന് കല്യാൺ
തിരുവന്തപുരം:പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി എംഎ യൂസഫലിയും. കാലവർഷക്കെടുതി ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങാകാൻ സുമനസ്സുകൾ മുന്നോട്ടു വരികയാണ്. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നൽകും. ഒരു കോടി രൂപ നൽകുമെന്ന് കല്യാൺ ജ്വല്ലറി ഗ്രൂപ്പ് അറിയിച്ചു. വീടു നഷ്ടപ്പെട്ടവർക്കു വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്നു കല്യാൺ വീടുവച്ച് കൊടുക്കുമെന്നും ചെയർമാൻ ടി.എസ്.കല്യാണരാമൻ പറഞ്ഞു. ദുരിതം അനുഭവിക്കുന്ന ജനതയെ കൈപിടിച്ച് കയറ്റാന്‍ കേരള ജനത ഒന്നിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

