ഗ്യാംഗ്സ്റ്ററിന്റെ പുതിയ വേർ‍ഷൻ ഒരുക്കാൻ ഒരുങ്ങി ആഷിക് അബു


കൊച്ചി: തിയേറ്ററുകളിൽ‍ പ്രതീക്ഷിച്ച വിജയം നേടാൻ  സാധിക്കാതെ പോയ ചിത്രങ്ങളിലൊന്നായിരുന്നു ആഷിക് അബുവിന്റെ സംവിധാനത്തിൽ 2014−ൽ‍ റിലീസ് ചെയ്ത‍ മമ്മൂട്ടി നായകനായെത്തിയ ചിത്രം ഗാംഗ്സ്റ്റർ‍. അടുത്തിടെ ഫിലിം കന്പാനിയനുമായുള്ള അഭിമുഖത്തിൽ‍ ആ പരാജയം തന്നെ വല്ലാതെ ബാധിച്ചിരുന്നുവെന്ന് സംവിധായകന്‍ ആഷിക് വ്യക്തമാക്കിയിരുന്നു.

ഒരു ഗാംഗ്സ്റ്റർ‍ ചിത്രം ചെയ്യണമെന്ന ഫാസിനേഷൻ മാത്രമായിരുന്നു തനിക്കുണ്ടായിരുന്നതെന്നും അതാണ് സിനിമയുടെ ഒരു പരാജയ കാരണമെന്നും ആഷിക് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഗാഗ്സ്റ്ററിന്റെ ഒരു പുതിയ വേർ‍ഷൻ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ആഷിക് അബു.

ശ്യാം പുഷ്‌കരനാണ് തിരക്കഥ രചിക്കുന്നത്. ദിലീഷ് പോത്തനും ഈ പ്രോജക്ടിൽ‍ ഇരുവർ‍ക്കുമൊപ്പമുണ്ടാകും. രണ്ടാം വേർ‍ഷൻ ഒരുക്കുന്പോൾ‍ അത് പെർ‍ഫെക്ടായി തന്നെ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ‍. എന്നാൽ‍ മമ്മൂട്ടി തന്നെയാണോ ചിത്രത്തിൽ‍ നായകനായെത്തുക എന്നതിൽ‍ സ്ഥിരീകരണമായിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed