വീണ്ടും ന്യൂനമർ‍ദ്ദം രൂപപ്പെടുന്നു: കേരളത്തിൽ‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: കേരളത്തിൽ‍ വീണ്ടും പരക്കെ മഴയ്ക്ക് സാധ്യത. വടക്കുകിഴക്കൻ ബംഗാൾ‍ ഉൾ‍ക്കടലിൽ‍ ഇപ്പോൾ‍ രൂപപ്പെട്ട ഒരു ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ‍ ന്യൂമർ‍ദ്ദമായി മാറി വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗദ്ധർ‍ നൽ‍കുന്ന മുന്നറിയിപ്പ്. ന്യൂനമർ‍ദ്ദത്തിന്‍റെ ഫലമായി കേരളത്തിലും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തീരമേഖലകളിൽ‍ പ്രത്യേകിച്ച് മധ്യമേഖലയിലും തെക്കൻ കേരളത്തിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. എന്നാൽ‍ കേരളത്തിൽ‍ പ്രളയത്തിന് കാരണമായതു പോലെ അതിതീവ്രമഴ ഇക്കുറിയുണ്ടാവില്ലെന്നും അതിനാൽ‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബംഗാൾ‍ ഉൾ‍ക്കടലിന് മുകളിൽ‍ 3.1 മുതൽ‍ 5.8 കിലോമീറ്റർ‍ വരെ ഉയരത്തിലാണ് ഇപ്പോൾ‍ ചുഴി രൂപം കൊണ്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറിൽ‍ ഈ ചുഴി ന്യൂനമർ‍ദ്ദമായി വികാസം പ്രാപിക്കും. ഇതേതുടർ‍ന്ന് വരും മണിക്കൂറുകളിൽ‍ ഒഡീഷ, ജാർ‍ഖണ്ഡിന്‍റെ തെക്കൻ ഭാഗങ്ങൾ‍, ചത്തീസ്ഗഢിന്‍റെ വടക്കൻ ഭാഗങ്ങൾ‍, കിഴക്കൻ‍ മധ്യപ്രദേശ് എന്നിവിടങ്ങളിൽ‍ കാര്യമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ദ്ധർ‍ പ്രവചിക്കുന്നു. ഇതേസമയം കേരളത്തിൽ‍ പലയിടത്തും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നും പ്രവചിക്കപ്പെടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed