ശക്തമായ മഴയിൽ ബേക്കൽ കോട്ടയുടെ ഒരു ഭാഗത്തെ ഭിത്തി തകർന്നു


കാസർഗോഡ്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ ചരിത്ര സ്മാരകമായ ബേക്കൽ കോട്ടയുടെ ഒരു ഭാഗത്തെ ഭിത്തി തകർന്നു. കോട്ടയുടെ കിഴക്ക് ഭാഗത്തെ നിരീക്ഷണ കേന്ദ്രത്തിന്റെ ഭിത്തിയാണ് തകർന്നത്. പ്രദേശത്ത് സന്ദർശകർ എത്തുന്നത് നിരോധിച്ചിട്ടുണ്ട്.rnമഴ കുറഞ്ഞതോടെ കാസർകോട്ടേ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളമിറങ്ങി. ക്യാമ്പുകളിൽ താമസിക്കുന്നവർ വീടുകളിലേക്ക് മടങ്ങി തുടങ്ങിയിട്ടുണ്ട്. ജില്ലയിൽ 31 ക്യാമ്പുകളിലായി മൂവായിരത്തിലധികം ആളുകളാണ് ഉള്ളത്. തേജസ്വിനി പുഴ കരകവിഞ്ഞൊഴുകിയ ചാത്തമത്ത്, പുടോതുരുത്തി, ചെമ്മാക്കര, പാലായി തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. ചാത്തമത്ത് ആരംഭിച്ച ക്യാമ്പ് പിരിച്ചുവിട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed