മെൽബൺ അന്താരാഷ്ട്ര ചലചിത്ര മേളയിൽ മികച്ച നടനുള്ള അവാർഡ് നേടി വിജയ് സേതുപതി
ചെന്നൈ: മെൽബൺ അന്താരാഷ്ട്ര ചലചിത്ര മേളയിൽ മികച്ച നടനായി വിജയ് സേതുപതി. ‘സൂപ്പർ ഡിലക്‌സ്’ എന്ന ചിത്രത്തിലെ ട്രാൻസ്‌ജെൻഡർ ശിൽപ്പ എന്ന കഥാപാത്രമാണ് താരത്തെ അവാർഡിന് അർഹരാക്കിയിരിക്കുന്നത്.
ബോളിവുഡ് താരങ്ങളായ രൺവീർ സിംഗ്, വിക്കി കൗശൽ, ആയുഷ്മാൻ ഖുറാന, മനോജ് ബാജ്പേയ്, അമിതാഭ് ബച്ചൻ, നമദേൻ ഗൗരവ് എന്നിവരായിരുന്നു മികച്ച നടന്മാരുടെ നോമിനേഷനിൽ ഉൾപ്പെട്ടിരുന്നത്. ‘അന്ധാദുൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് തബുവിനാണ് മികച്ച നടിക്കുള്ള പുരസ്‌ക്കാരം ലഭിച്ചിരിക്കുന്നത്.
സോയ അക്തറുടെ ‘ഗല്ലി ബോയ്’ മികച്ച ചിത്രമായും ശ്രീറാം രാഘവന്‍ മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. എക്‌സലൻസ് ഇന്‍ സിനിമ പുരസ്‌ക്കാരം ഷാരൂഖ് ഖാന് ലഭിച്ചു. ആഗസ്റ്റ് ഏട്ട് മുതൽ 17വരെയാണ് മെൽബൺ ചലചിത്ര മേള നടക്കുന്നത്.

