ജയലളിതയുടെ ബയോപികിൽ എം.ജി ആറായി അരവിന്ദ് സ്വാമി
തിരുവനന്തപുരം: അന്തരിച്ച മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എ.എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം തലൈവിയിൽ എം.ജി.ആറിന്റെ വേഷത്തിലെത്തുന്നത് അരവിന്ദ് സ്വാമിയെന്ന് റിപ്പോർട്ട്. ഇതോടെ ആരാധകരുടെ ആകാംഷാഭരിതമായ കാത്തിരിപ്പിന് വിരാമമമായിരിക്കുകയാണ്. ചിത്രത്തിൽ കങ്കണ റണാവത്താണ് ജയലളിതയാവുന്നത്.
ചെക്ക ചിവന്ത വാനം എന്ന മണിരത്‌നം ചിത്രത്തിലാണ് അരവിന്ദ് സ്വാമി ഒടുവിൽ അഭിനയിച്ചത്. കെ വി വിജയേന്ദ്ര പ്രസാദും രജത് അറോറയുമാണ് തലൈവിയുടെ രചന. 1977 മുതൽ 1987 വരെ പത്തുവർഷക്കാലം തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നു എം .ജി. ആർ ജയലളിതയുടെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു. രാഷ്ട്രീയക്കാരനപ്പുറം സിനിമാതാരം കൂടിയായിരുന്നു എം.ജി.ആർ.
ചിത്രത്തിനായി കങ്കണ തമിഴ് പഠിക്കുന്നുണ്ട്. ഒരു മാസത്തെ റിഹേഴ്‌സൽ ക്യാന്പിലും അവർ പങ്കെടുത്തു. തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംഗീതം ജി .വി പ്രകാശ് ആണ്. നീരവ് ഷായാണ് ഛായാഗ്രഹണം.

