മമ്മൂട്ടി ഫാൻസിന്റെ പ്രതിഷേധം ശക്തം: വിവാദ പോസ്റ്റ് പിൻ‍വലിച്ച് ജൂറിചെയർ‍മാൻ‍ രാഹുൽ‍ റവൈൽ‍


തിരുവനന്തപുരം: അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ‍ പേരൻപിലെ പ്രകടനത്തിന് നടൻ മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കാതിരുന്നതിനെ ചൊല്ലി ആരാധകർ‍ അവാർ‍ഡ് ജൂറിക്കെതിരേ തിരിഞ്ഞിരുന്നു. പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ‍ മികച്ച നടനുള്ള മത്സരത്തിൽ‍ മമ്മൂട്ടി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ജൂറി ചെയർ‍മാൻ‍ രാഹുൽ‍ റവൈൽ‍ നൽ‍കിയ മറുപടിയും വിമർ‍ശിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ആരാധകരുടെ ആക്രമണം രൂക്ഷമായപ്പോൾ‍ മമ്മൂട്ടിക്ക് അവാർ‍ഡ് കിട്ടിയില്ല എന്ന് വ്യക്തമാക്കി മമ്മൂട്ടിക്ക് താൻ‍ അയച്ച സന്ദേശം സോഷ്യൽ‍ മീഡിയയിൽ‍ രാഹുൽ‍ റവൈൽ‍ പോസ്റ്റ് ചെയ്തിരുന്നു. തുടർ‍ന്ന് ഇതിന് മമ്മൂട്ടി മറുപടി അയച്ചതായും രാഹുൽ‍ റവൈൽ‍ ഫേസ്ബുക്കിൽ‍ പോസ്റ്റിട്ടു. എന്നാൽ‍ ഈ പോസ്റ്റുകൾ‍ക്ക് അതിരൂക്ഷമായ സൈബർ‍ ആക്രമണമാണ് ആരാധകരുടെ ഭാഗത്ത് നിന്നും നേരിട്ടത്. ഇപ്പോഴിതാ പേരൻപുമായി ബന്ധപ്പെട്ട പോസ്റ്റുകൾ‍ രാഹുൽ‍ റവൈലിന്റെ പേജിൽ‍ നിന്ന് ഇപ്പോൾ‍ അപ്രത്യക്ഷമായിരിക്കുകയാണ്. രാഹുൽ‍ റവൈലിന്റെ പോസ്റ്റുകൾ‍ക്ക് താഴെ ആയിരക്കണക്കിന് കമന്റുകളാണ് വന്നിരുന്നത്. എന്നിട്ടും രോഷം തീരാതെ, രാഹുൽ‍ റവൈലിന്റെ മുൻകാല പോസ്റ്റുകൾ‍ക്ക് താഴെയും പലരും കമന്റു ചെയ്യുകയാണ്. ജൂറി ചെയർ‍മാനെ ചീത്തവിളിച്ചു കൊണ്ടുള്ള കമന്റുകളാണ് ഭൂരിഭാഗവും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed