കവളപ്പാറ ഉരുൾപൊട്ടൽ: കണ്ടെത്താനുള്ളത് 54 പേരെ, രക്ഷാപ്രവർ‍ത്തനത്തിന് സൈന്യം എത്തി


മലപ്പുറം: കനത്ത മഴയിൽ വലിയ ഉരുൾപ്പൊട്ടലുണ്ടായ കവളപ്പാറയിൽ രക്ഷാപ്രവർത്തനത്തിന് സൈന്യം എത്തി. മദ്രാസ് റെജിമെന്‍റിലെ മുപ്പതംഗ സംഘമാണ് കവളപ്പാറയിൽ എത്തിയത്. ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും പോലുള്ള പ്രകൃതി ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനം നടത്തി പരിചയമുള്ളവരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയതെന്നതും നാട്ടുകാർക്ക് വലിയ പ്രതീക്ഷ നൽകുന്നത്. 

63 പേർ മണ്ണിനടിയിൽ അകപ്പെട്ടുപോയിട്ടുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ആറുപേരുടെ മൃതദേഹം ആണ് ഇതുവരെ രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. ഉറ്റവരെ നഷ്ടപ്പെട്ട പലരും സ്വന്തം നിലക്ക് രക്ഷാപ്രവർത്തനത്തിനിറങ്ങിയ ദാരുണമായ കാഴ്ചകളും കവളപ്പാറയിൽ ഉണ്ടായിരുന്നു. 

നാൽപ്പത് വീടുകളെങ്കിലും മണ്ണിനടിയിലുണ്ടെന്നാണ് കണക്ക്. രക്ഷാ പ്രവർത്തനം എവിടെ നിന്ന് എങ്ങനെ തുടങ്ങണം എന്ന് പോലും അറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ദുരന്തം ഉണ്ടായി രണ്ട് ദിവസത്തിന് ശേഷവും കവളപ്പാറയിലെ അവസ്ഥ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed