കൊച്ചി വിമാനത്താവളം നാളെ തുറക്കും; കേരളത്തിലെ പ്രളയ ഭീതിയിൽ പ്രവാസികളും.


മനാമ:ബഹ്‌റൈനിൽ വയനാട്,കോഴിക്കോട് ,പാലക്കാട് മലപ്പുറം ജില്ലയിലെ നിരവധി പ്രവാസികൾ ഇന്നലെ  രാവിലെ മുതൽ ആശങ്കയുടെ മുൾമുനയിൽ നിൽക്കുകയാണ്. ഇതിനിടയിൽ യാത്ര മാറ്റിവെച്ച പലർക്കും കൊച്ചി വിമാനത്താവളം നാളെ തുറക്കുമെന്നുള്ള വാർത്ത അൽപ്പം ആശ്വാസമേകുന്നു.എങ്കിലും പല സ്‌ഥലങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ മൊബൈൽ ഫോണിൽ ബന്ധുക്കളെ വിളിച്ചുകിട്ടാതായതിന്റെ ആശങ്കയിലാണ് പല പ്രവാസികളും. ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകൻ പവിത്രൻ നീലേശ്വരത്തിന്റെ കുടുംബ വീട്ടിലുള്ളവരെ  നീലേശ്വരത്ത്തേജസ്വിനിപ്പുഴയ്ക്ക് സമീപത്തെ വീട്ടിൽ നിന്ന് മാറ്റിപ്പാർപ്പിച്ചതായി അദ്ദേഹം പറഞ്ഞു. കോഴിക്കോട്,കുട്ട്യാഡി തുടങ്ങിയ സ്‌ഥലങ്ങളിൽ ഉള്ള പല പ്രവാസികൾക്കും  കുടുംബത്തെ മറ്റൊരിടത്തേക്ക് മാറ്റിപ്പാർപ്പിക്കേണ്ടതായി വന്നതായി പ്രവാസികൾ ഫോർ പി എം ന്യൂസിനോട് പറഞ്ഞു .    നാട്ടിൽ അവധിക്കുപോയ പലരും വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതെയും യാത്ര പോയ  പ്രവാസികൽ ആവട്ടെ  ട്രെയിൻ ഗതാഗതം താറുമാറായതിനാൽ പല സ്‌ഥലങ്ങളിലും കെട്ടിക്കിടക്കുകയുമാണ്. പ്രത്യേകിച്ച് വയനാട്ടിലേയ്ക്കും തിരിച്ചുമുള്ള യാത്ര പുറപ്പെട്ടവരാണ് പെരുവഴിയിൽ ആയിരിക്കുന്നത്. ട്രയിൻ ഗതാഗതം നിലച്ചതോടെ റെയിൽ വേ സ്റ്റേഷനുകളിലും മറ്റും അഭയം തേടിയ പ്രവാസികളും കുറവല്ല .കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ കൊച്ചിയിയിലേയ്ക്ക് വിമാനടിക്കറ്റെടുത്ത പലർക്കും നാട്ടിലേയ്ക്ക് പോകാൻ സാധ്യമായിട്ടില്ല.അതുപോലെ അവധി കഴിഞ്ഞു കൊച്ചിയിൽ നിന്നും  മടങ്ങാൻ ടിക്കറ്റെടുത്ത  പലർക്കും മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടതായി വന്നു.അതെ സമയം കൊച്ചി വിമാനത്താവളം നാളെ ഉച്ചമുതൽ പ്രവർത്തനക്ഷമമാകുമെന്ന്  വിമാനത്താവളം അധികൃതർ അറിയിച്ചത് സന്തോഷത്തിനു വക നൽകുന്നു 

You might also like

  • Lulu Exchange
  • Straight Forward

Most Viewed