ഷൈനിന് നായിക നിത്യ മേനോൻ


കൊച്ചി: ഷൈൻ ടോം ചാക്കോ പോലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്ന ആറാം തിരുകൽപ്പന എന്ന ചിത്രത്തിൽ നിത്യ മേനോൻ നായികയാകുന്നു. അജയ് ദേവലോക സംവിധാനം ചെയ്യുന്ന ആറാം തിരുകൽപന ഒരു ക്രൈം ത്രില്ലറാണ്. ജിജോയ് രാജഗോപാൽ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സിനിമയുടെ ചിത്രീകരണം സപ്‌തംബർ 20ന് കോഴിക്കോട്ട് ആരംഭിക്കും. കോഴിക്കോടും ചിക്കമഗളൂരുമാണ് പ്രധാന ലൊക്കേഷനുകൾ. കോറിഡോർ സിക്സ് ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed