ജയന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക്
തിരുവനന്തപുരം: മലയാളത്തിന്‍റെ ആക്‌ഷൻ ഹീറോ ജയന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക്. നവാഗതനായ ജെ.ഡി ജയദേവ് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് സുഭാഷിന്‍റേതാണ് തിരക്കഥ.എന്നാൽ തിരശീലയിൽ ജയന്‍റെ കഥപാത്രത്തെ അവതരിപ്പിക്കുന്നതാരാണെന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ഡിസംബർ സിനിമാസിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

