സുരേഷ്ഗോപിയും ലാലും വീണ്ടുമൊന്നിക്കുന്നു


കൊച്ചി: കസബയ്ക്ക് ശേഷം നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലൂടെ സുരേഷ്ഗോപിയും ലാലും വീണ്ടുമൊന്നിക്കുന്നു. സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല. സൂപ്പർ ഹിറ്റ് ചിത്രമായ ലേലത്തിന്‍റെ രണ്ടാം ഭാഗം സംവിധാനം ചെയ്യാൻ നിഥിൻ രൺജി പണിക്കർ തീരുമാനിച്ചിരുന്നെങ്കിലും ചില കാരണങ്ങളാൽ ആ പ്രൊജക്ട് നീണ്ടുപോയതിനെത്തുടർന്നാണ് പുതിയ ചിത്രമൊരുക്കുന്നത്. 

ഗുഡ്‌ലൈൻ എന്‍റർടെയ്‌ൻമെന്‍റ്സിന്‍റെ ബാനറിൽ എം.കെ. നാസർ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ താരനിർണയം പൂർത്തിയായിട്ടില്ല. ആഗസ്റ്റ് അവസാനം ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഇടുക്കിയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed