ട്രോളന്മാരോട് നമിതയ്ക്ക് പറയാനുള്ളത്


കൊച്ചി: നെഗറ്റീവ് ട്രോളുകൾ‍ക്കെതിരെ രൂക്ഷവിമർ‍ശനവുമായി നടി നമിത പ്രമോദ് രംഗത്ത്. ഒരാൾ‍ സംസാരിക്കുന്ന എന്തും ട്രോളാക്കിത്തീർ‍ക്കുന്ന കാലമാണിതെന്നും എന്നാൽ‍ അത് അത്ര നല്ല കാര്യമല്ലെന്നും നടി ഒരു പ്രമുഖ വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 

‘പക്ഷേ അവരുടെ ലക്ഷ്യം സാന്പത്തിക ലാഭം മാത്രമാണ്. അവർ‍ ചിന്തിക്കേണ്ട കാര്യം അവരെപ്പോലെ തന്നെ നമ്മളും മനുഷ്യരാണെന്നതാണ്. ഒരാളുടെ വികാരങ്ങളെ ഒരിക്കലും വിൽ‍ക്കുന്നത് നല്ലതല്ല. നമിത പറഞ്ഞു.

നായികമാരോ അല്ലെങ്കിൽ‍ വനിത ആർ‍ട്ടിസ്റ്റുകളോ വാ തുറക്കുന്പോഴാണ് ഇവിടെ ഏറ്റവും കൂടുതൽ‍ ട്രോൾ‍ വരുന്നതെന്നും അതു കൊണ്ട് ഇതിനെതിരെ സംസാരിക്കണമെന്ന് ധാരാളം സ്ത്രീകൾ‍ തന്നോട് ആവശ്യപ്പെട്ടെന്നും അവർ‍ പറഞ്ഞു. സിനിമയിലും അഭിമുഖങ്ങളിലും കാണുന്പോൾ‍ നമ്മൾ‍ ചിരിച്ചിരിക്കും. അതിനർ‍ത്ഥം നമ്മൾ‍ എപ്പോഴും സന്തോഷത്തോടെയാണെന്നല്ല. നടി കൂട്ടിച്ചേർ‍ത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed