ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ക്രിക്കറ്റ് ടീമിനെ ആദരിച്ചു


മനാമ: ബഹ്റൈന്‍ ക്രിക്കറ്റ് ലീഗ് ഡി 20 ഫൈനൽ മൽസരത്തിൽ വിജയികളായ ട്രാൻസ്ഫാസ്റ്റ് എസ് എൻ സി എസ് റോയൽ റൈഡേഴ്സ് ടീം അംഗങ്ങൾക്ക് സ്വീകരണം നൽകി. സൽമാനിയയിലെ ആസ്ഥാനത്ത് ചെയർമാൻ .ഗോവിന്ദന്റെ അദ്ധ്യക്ഷതയിൽ നടന്ന  അനുമോദന ചടങ്ങിൽ വിശിഷ്ട അതിഥികളായി ട്രാൻസ്ഫാസ്റ്റ് കൺട്രി മാനേജർ വിഷ്ണുപിള്ളയും, വിറ്റോൽ ബഹ്റൈന്‍ അഡ്മിനിസ്ട്രേറ്റിവ് മാനേജർ നൈനാ മുഹമ്മദ് ഷാഫിയും പങ്കെടുത്തു.ജനറൽ സെക്രട്ടറി രാജേഷ്, സ്പോർട്സ് സെക്രട്ടറി ചന്ദ്രബാബു, ടീം ക്യാപ്റ്റൻ ജയമോഹൻ എന്നിവർ പങ്കെടുത്ത ചടങ്ങിന് സ്പോർട്സ് കൺവീനർ പ്രശാന്ത് നന്ദി രേഖപ്പെടുത്തി

 
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed