ദിലീപും അർജ്ജുനും ഒന്നിച്ചെത്തുന്ന 'ജാക്ക് ഡാനിയൽ' ഫസ്റ്റ് ലുക്ക്
കൊച്ചി: ദിലീപും തമിഴകത്തിന്‍റെ ആക്ഷൻ ഹീറോ അർജ്ജുനും ഒന്നിക്കുന്ന ത്രില്ലർ ചിത്രം 'ജാക്ക് ഡാനിയലി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന് ശേഷം ദിലീപും സംവിധായകൻ എസ്.എൽ പുരം ജയസൂര്യയും ഒന്നിക്കുന്ന ചിത്രത്തിൽ അഞ്ജു കുര്യനാണ് നായിക. വന്പൻ ക്യാൻവാസിലൊരുക്കുന്ന ചിത്രത്തിൽ ദേവൻ, അജു വർഗീസ്, സൈജു കുറുപ്പ്, ജനാർദ്ദനൻ, ഇന്നസെന്റ്, അശോകൻ, എന്നിവരാണ് പ്രധാന താരങ്ങൾ.
പീറ്റർ ഹെയ്നാണ് ചിത്രത്തിന്‍റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി ചിത്രം വന്ദേമാതരത്തിലാണ് അർജ്ജുൻ അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.

