‘കാസിമിന്റെ കടലു’മായി ശ്യാമപ്രസാദ്


 

കൊച്ചി: ശ്യാമ പ്രസാദ് ചിത്രം കാസിമിന്റെ കടൽ‍ ചിത്രീകരണം ആരംഭിച്ചു. പിതാവ് മരണത്തോട് മല്ലടിച്ച് കിടക്കുന്ന സമയത്ത് കടലോര പട്ടണത്തിലേക്ക് താമസം മാറുന്ന ഒരു കുടുംബത്തിലെ കുട്ടിയുടെ കഥ പറയുന്ന ‘ദി സ്മോൾ‍ ടൗൺ‍ സീ’യാണ്  കാസിമിന്റെ കടൽ‍ എന്ന പേരിൽ‍ സംവിധായകൻ ശ്യാമപ്രസാദ് സിനിമയാക്കുന്നത്്. രചയിതാവ് അനീസ് സലീമിന്റെ ജന്മനാടായ വർ‍ക്കലയിൽ‍ തന്നെയാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.

സംവിധായകനും ഛായാഗ്രാഹകനുമായ ശ്യാംദത്തിന്റെ മകൻ തഷി ശ്യാംദത്താണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായ കാസിമിനെ അവതരിപ്പിക്കുന്നത്. യുവനടൻ ഹരീഷ് ഉത്തമൻ കാസിമിന്റെ പിതാവിന്റെ വേഷം കൈകാര്യം ചെയ്യും. നേരത്തെ മുംബൈ പോലീസ്, മായാനദി, തനി ഒരുവൻ തുടങ്ങിയ ചിത്രങ്ങളിൽ‍ ശ്രദ്ധേയ വേഷങ്ങൾ‍ കൈകാര്യം ചെയ്തിട്ടുണ്ട് ഹരീഷ്. മനോജ് നരേയ്‌നാണ് ഛായാഗ്രഹണം. ആര്യ സലീം, നിരഞ്ജൻ, കൂത്താട്ടുകുളം ലീല, മായ, കൃഷ്ണപ്രിയ നസീർ‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ‍. ശ്യാമപ്രസാദ് തന്നെയാണ് ചിത്രം നിർ‍മ്മിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed