ബാബു ആന്റണി വീണ്ടും ബോളിവുഡിലേക്ക്
കൊച്ചി: നടൻ ബാബു ആന്റണി വീണ്ടും ബോളിവുഡിലേക്ക്. അക്ഷയ് കുമാർ നായകനായെത്തുന്ന ചിത്രത്തിൽ ഒരു പ്രധാനവേഷമായിരിക്കും താൻ കൈകാര്യം ചെയ്യുകയെന്ന് ബാബു ആന്റണി ഫേസ്ബുക്ക് പേജിൽ കുറിച്ചു.ബാബു ആന്റണിയുടെ ആറാമത്തെ ബോളിവുഡ് ചിത്രമാണിത്.
1988ലെ ‘ഹത്യ’യിലൂടെയാണ് അദ്ദേഹം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 2012ൽ പുറത്തിറങ്ങിയ എക് ദിവാനാ ഥാ എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്.

