ആന്റണി വർ‍ഗീസിന്റെ തമിഴ് അരങ്ങേറ്റം ഇളയ ദളപതിക്കൊപ്പം


 

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ യുവതാരം ആന്റണി വർ‍ഗീസ് തമിഴിലേക്ക്. ദളപതി വിജയ്‌ക്കൊപ്പം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ‍ ആന്റണി വില്ലനായെത്തുമെന്നാണ് സൂചന.

ലോകേഷ് കനകരാജ് വിജയ് ചിത്രം ഒരു ഗ്യാങ്‌സ്റ്റർ‍ ത്രില്ലറാണ്. തിരക്കഥ വായിച്ചുകേൾ‍പ്പിച്ചതിനെ തുടർ‍ന്ന് സിനിമയുടെ തിരക്കഥയിലെ പ്രാഥമിക രൂപത്തിൽ‍ വിജയ് സമ്മതം അറിയിച്ചെന്നാണ് റിപ്പോർ‍ട്ടുകൾ‍. പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയതായിരുന്നു ലോകേഷ് കനകരാജ് ആദ്യ ചിത്രമായ മാനഗരം എന്ന സിനിമ.

ആന്റണി വർ‍ഗീസിന്റേതായി നാല് മലയാള ചിത്രങ്ങളാണ് അണിയറയിലൊരുങ്ങുന്നത്. അതിൽ ജെല്ലിക്കെട്ട് റിലീസിന് തയ്യാറെടുക്കുകയാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed