ചെ​ന്പ​ൻ വി​നോ​ദി​ന്‍റെ പൂ​ഴി​ക്ക​ട​ക​ൻ; ഫസ്റ്റ് ലുക്ക് പോ​സ്റ്റ​ർ


കൊച്ചി: ചെന്പൻ വിനോദ് നായകനാകുന്ന പൂഴിക്കടകന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തെത്തി. നവാഗതനായ ഗിരീഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാമുവൽ ജോൺ എന്ന കഥാപാത്രത്തെയാണ് ചെന്പൻ വിനോദ് അവതരിപ്പിക്കുന്നത്. ധന്യ ബാലകൃഷ്ണയാണ് സിനിമയിലെ നായിക. ജയസൂര്യയും ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

അലൻസിയർ, ബാലു വർഗ്ഗീസ്, സജിത് നന്പ്യാർ, വിജയ് ബാബു, കോട്ടയം പ്രദീപ്, ബിജു സോപാനം, സുധി കോപ്പ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവാബ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സാമും നൗഫലും കാഷ് മൂവീസുമായി ചേർന്നാണ് പൂഴിക്കടകൻ നിർമ്മിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed