അസമിലെ പ്രളയം: 51 ലക്ഷം രൂപ ധനസഹായവുമായി അമിതാഭ് ബച്ചൻ
അസം: പ്രളയക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന അസമിലെ ജനങ്ങൾക്ക് 51 ലക്ഷം രൂപ ധനസഹായം നൽകി അമിതാഭ് ബച്ചൻ. ആസ്സാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാശ ഫണ്ടിലേക്കാണ് അമിതാഭ് ബച്ചൻ ധൻ സഹായം നൽകിയത്. മറ്റുള്ളവരോട്, സഹായിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്.
“അസം വലിയ ദുരിതത്തിലാണ്. വലിയ നാശനഷ്‍ടങ്ങളുണ്ടാക്കി. നമ്മുടെ സഹോദരങ്ങൾക്ക് സഹായമെത്തിക്കൂ. നിങ്ങൾക്ക് കഴിയുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകൂ. ഞാൻ നൽകി.. നിങ്ങളും..” എന്നാണ് അമിതാഭ് ബച്ചൻ എഴുതിയിരിക്കുന്നത്. അമിതാഭ് ബച്ചൻ നന്ദി രേഖപ്പെടുത്തി അസം മുഖ്യമന്ത്രിയും രംഗത്ത് എത്തി. രണ്ടു കോടി രൂപ അക്ഷയ് കുമാറും നൽകിയിരുന്നു. അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു കോടി രൂപയും കസിരംഗ നാഷണൽ പാർക്കിന്റെ രക്ഷാപ്രവർത്തനത്തിനായി ഒരു കോടി രൂപയുമാണ് അക്ഷയ് കുമാർ നൽകിയത്.
അസമിൽ പ്രളയത്തെ തുടർന്ന് 15 പേരാണ് മരിച്ചത്. 46 ലക്ഷത്തോളം ആൾക്കാരെ പ്രളയം ബാധിച്ചിട്ടുണ്ട്. 4,175 ഗ്രാമങ്ങളെ പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. 90,000 ഹെക്ടർ കൃഷിഭൂമിയും നശിച്ചു. 10 ലക്ഷത്തോളം മൃഗങ്ങളെയും പ്രളയം ബാധിച്ചു. കസിരംഗ നാഷണൽ പാർക്കിന്റെ തൊണ്ണൂറു ശതമാനം ഭാഗത്തെയും പ്രളയം ബാധിച്ചിട്ടുണ്ട്.

