പൊറിഞ്ചു മറിയം ജോസ് റിലീസിനൊരുങ്ങുന്നു
കൊച്ചി: ജോഷിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം പൊറിഞ്ചു മറിയം ജോസ് ആഗസ്റ്റ് 15ന് തീയേറ്ററുകളിലെത്തും. ജോജു ജോർജ്, നൈല ഉഷ, ചെന്പൻ വിനോദ് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
അഭിലാഷ് എൻ. ചന്ദ്രന്‍റേതാണ് തിരക്കഥ. കീർത്തന മൂവീസിന്‍റെ ബാനറിൽ റെജി മോനാണ് ചിത്രം നിർമ്മിക്കുന്നത്.

