ഇതാണ് ധമാക്കയിലെ നായകൻ
കൊച്ചി: ഹാപ്പിംഗ് വെഡ്ഡിംഗ്, ചങ്ക്സ്, ഒരു അഡാർ ലവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു ഒരുക്കുന്ന ധമാക്ക എന്ന ചിത്രത്തിൽ നായകനായെത്തുന്നത് യുവതാരം അരുൺ ആണ്. മോഹൻലാൽ ചിത്രം ഒളിന്പ്യൻ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച അരുൺ നായകനായി എത്തുന്ന ആദ്യചിത്രമാണ് ഇത്. സംവിധായകൻ ഒമർ ലുലു തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിലെ നായകനെ പ്രഖ്യാപിച്ചത്.
ചിത്രത്തിനായി ചങ്ക്‌സ് ടീമിനെ കാസ്റ്റ് ചെയ്തിരുന്നെങ്കിലും പല സാഹചര്യങ്ങൾ കൊണ്ട് നടക്കാതെ പോയെന്നും ഒമർ ലുലു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഗുഡ് ലൈൻ പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ എം.കെ നാസർ നിർമ്മിക്കുന്ന ചിത്രം ഒരു കളർഫുൾ കോമഡി പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. സൈക്കിൾ, മുദുഗൗ, സ്പീഡ് തുടങ്ങിയ ചിത്രങ്ങളിലും അരുൺ അഭിനയിച്ചിട്ടുണ്ട്.

