പ്രഭാസിന്‍റെ സഹോ; റിലീസ് തിയതി മാറ്റി


ന്യൂഡൽഹി: ബാഹുബലിക്ക്‌ ശേഷം ആരാധകർ‍ കാത്തിരിക്കുന്ന പ്രഭാസിന്‍റെ  ആക്ഷൻ ത്രില്ലർ‍ ചിത്രം ‘സഹോ’യുടെ റിലീസ് തീയതി മാറ്റി. ആക്ഷൻ രംഗങ്ങളിൽ കൃത്യത വരുത്താൻ സമയം വേണ്ടിവരുമെന്നതിനാൽ ആഗസ്റ്റ് 15ന് റിലീസ് പ്രഖ്യാപിച്ച ചിത്രം ആഗസ്റ്റ് 30തിലേക്കാണ് മാറ്റിയത്. കെന്നി ബേറ്റ്സ് ആണ് ആക്ഷൻ രംഗങ്ങൾ‍ കൊറിയോഗ്രാഫി ചെയ്‍തിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾ‍ക്ക് മാത്രം 90 കോടി രൂപയാണ് ബജറ്റ്. 

റൺ രാജ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. യുവി ക്രിയേഷന്‍സിന്‍റെ ബാനറിൽ‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷൻ കുമാർ‍ എന്നിവർ‍ ചേർ‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർ‍മ്മിച്ചിരിക്കുന്നത്. മലയാളിതാരം ലാലും ചിത്രത്തിൽ‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed