അമലാ പോൾ നായികയാകുന്ന 'ആടൈ'യുടെ ഫസ്റ്റ് ഷോ മുടങ്ങി
ചെന്നൈ: അമലാ പോൾ നായികയായി ഇന്ന് റിലീസിനൊരുങ്ങിയ ചിത്രം ആടൈയുടെ ആദ്യ ഷോ മുടങ്ങിയതായി റിപ്പോർട്ട്. സാന്പത്തിക പ്രതിസന്ധിയാണ് ഇതിനു കാരണമെന്നാണ് സൂചന. ചിത്രം പ്രദർശിപ്പിക്കുന്നതിനു വേണ്ടിയുള്ള 'കെഡിഎം കീ' തിയേറ്ററുകാർക്ക് ലഭ്യമായിട്ടില്ല. അതാണ് ചിത്രത്തിന്റെ പ്രദർശനത്തിന് തടസ്സം നേരിടാൻ കാരണമെന്നാണ് റിപ്പോർട്ട്.
രത്‍നകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വലിയ മേയ്ക്കോവറിലാണ് അമലാ പോൾ ചിത്രത്തിലെത്തുന്നത്. സിനിമയുടെ കഥ കേട്ട ഉടൻ മറ്റു പ്രോജക്ടുകളെല്ലാം വേണ്ടെന്നുവെച്ചാണ് അമല ‘ആടൈ’ ഏറ്റെടുക്കുന്നത്. ആടൈ അസാധാരണമായ തിരക്കഥയാണ് എന്ന് നേരത്തെ അമലാ പോൾ പറഞ്ഞിരുന്നു.

