അത് എനിക്ക് വാപ്പച്ചി തന്ന അമൂല്യ നിധി, സഹായിക്കണം
കൊച്ചി: ഫോട്ടോഷൂട്ടിനിടെ നഷ്ടപ്പെട്ട വാച്ച് തിരികെ ലഭിക്കാൻ സഹായിക്കണമെന്ന് പ്രേക്ഷകരോട് അഭ്യർത്ഥിച്ച് നടൻ ഷെയൻ നിഗം. തന്റെ വാപ്പച്ചി അബി ഗൾഫ് യാത്രയ്ക്കു ശേഷം സമ്മാനമായി നൽകിയ വാച്ചാണെന്നും തനിക്ക് അത് അമൂല്യനിധിയാണെന്നും ഷെയ്ന്‍ പറയുന്നു.
ഗൾഫ് യാത്ര കഴിഞ്ഞു വന്നപ്പോഴാണ് അബി casio edifice എന്ന കന്പനിയുടെ ബ്രൗൺ സ്ട്രാപ്പുള്ള വാച്ച് മകന് സമ്മാനമായി നൽകിയത്. മാർച്ചിൽ കളമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വെച്ച് നടന്ന വനിതയുടെ കവർ ഷൂട്ടിനിടെ, എവിടെവച്ചോ വാച്ച് കയ്യിൽ നിന്ന് നഷ്ടപ്പെട്ടതാകാം എന്നാണ് ഷെയ്‌നിന്റെ വിശ്വാസം. ഇതേത്തുടർന്നാണ് വായനക്കാരുടെ സഹായം തേടി താരം രംഗത്തെത്തിയത്.

