ല​വ് ആ​ക്ഷ​ൻ ഡ്രാ​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക്


കൊച്ചി: ധ്യാൻ ശ്രീനിവാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ലവ് ആക്ഷൻ ഡ്രാമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറക്കാർ പുറത്തുവിട്ടു. നിവിൻ പോളി, നയൻതാര എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അജു വർഗ്ഗീസ്, ഭഗത് മാനുവൽ, നന്ദൻ, ഹരികൃഷ്ണൻ ശ്രാവണ്‍, ഉർവ്വശി, ധന്യ ബാലകൃഷ്ണൻ, ജൂഡ് ആന്‍റണി എന്നിവരും അഭിനയിക്കുന്നു. വർഷങ്ങൾക്കു ശേഷം മലർവാടി ആർട്സ് ക്ലബ്ബിലെ താരങ്ങളെല്ലാം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അജു വർഗ്ഗീസ്, വിശാഖ് സുബ്രഹ്മണ്യം എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed