തെലുങ്കാനയിൽ ഓടുന്ന ബസിനു തീപിടിച്ചു; ആളപായമില്ല
ഹൈദരാബാദ്: തെലുങ്കാനയിൽ ഓടുന്ന ബസിനു തീപിടിച്ചു. നർസിംഗിൽ നിന്നു കോകപേട്ടിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് ഓട്ടത്തിനിടയിൽ കത്തിനശിച്ചത്. സംഭവത്തിൽ ആളപായമില്ല.ഓട്ടത്തിനിടെ ബസിന്‍റെ എൻജിനിൽനിന്നു പുക ഉയരുകയും തുടർന്നു തീപിടിക്കുകയുമായിരുന്നു. ബസിൽ യാത്രക്കാർ ഇല്ലായിരുന്നുവെന്നും ഡ്രൈവർ ഉടൻ രക്ഷപ്പെട്ടുവെന്നും അധികൃതർ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.

